വാഷിങ്ടണ്‍: സൗരയൂഥത്തിലെ വളയങ്ങളുളള ഏക ഗ്രഹം ശനിയാണ്. എന്നാല്‍ ചൊവ്വയ്ക്കും പണ്ടെങ്ങോ വളയങ്ങളുണ്ടായിരുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.
4.3 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഛിന്നഗ്രഹത്തിന്റെ കഷ്ണം ചൊവ്വയില്‍ ശക്തിയായി വന്നിടിച്ചതിന്റെ ഫലമായാണ് വളയങ്ങള്‍ രൂപപ്പെട്ടത്. കൂട്ടിയിടിക്കു ശേഷം ഈ കഷ്ണം അകലാന്‍ തുടങ്ങിയതോടെ വളയങ്ങള്‍ മാഞ്ഞു. എന്നാല്‍ ചൊവ്വയുടെ ഗുരുത്വാകര്ഷണപരിധിയില് വന്നതിനാല്‍ കാലക്രമേണ ഈ ‘കഷ്ണം’ ഉപഗ്രഹമായി രൂപാന്തരപ്പെട്ടു. അതാണ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഫോബോസ്.
ചൊവ്വയുടെ ഗുരുത്വാകര്‍ഷണം ഫോബോസിനെ ഗ്രഹത്തിലേക്ക് വീണ്ടും അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫോബോസ് ചൊവ്വയുമായി കൂട്ടിയിടിക്കുന്നതോടെ വീണ്ടും വളയങ്ങള്‍ രൂപപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: