ഉദുമ: ദേവിക്ക് നേര്‍ച്ചയായി അന്നദാന സമര്‍പ്പണത്തിനു എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറ മാനത്താണത് ബ്രാഹ്മണ ഇല്ലത്തു നിന്ന് ആളുകളെത്തിയത് പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ അപൂര്‍വ അനുഭവമായി. ‘കൂട്ടം’അടിയന്തിരം നടത്താനാണിവര്‍ ഇവിടെയെത്തിയത്.
ഇല്ലത്തു നടന്ന പ്രശ്ന ചിന്തയില്‍ കാസര്‍കോട് ജില്ലയിലെ ഈ ദേവി ക്ഷേത്രത്തില്‍ കൂട്ടം അര്‍പ്പിച്ച് അന്നദാനം നടത്താന്‍ നിര്‍ദ്ദേശമുണ്ടായത് എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഈ ഇല്ലത്തിലെ കുടുംബ അംഗങ്ങളുള്ള ആന്ധ്രയിലെയും തമിഴ്നാട്ടിലെയും വീടുകളില്‍ പ്രശ്നചിന്ത നടന്നപ്പോഴും പാലക്കുന്ന് ക്ഷേത്രത്തിലെ വഴിപാടിനെപ്പറ്റി ഓര്മപെടുത്തുകയുണ്ടായെന്നു ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായ തറവാട്ട് അംഗം നിഷാന്ത്കുമാര്‍ ഐത്താല്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് വഴി കിട്ടിയ ക്ഷേത്രത്തിലെ നമ്പറില്‍ വിളിച്ചാണ് കൂട്ടം ബുക്ക് ചെയ്തത്. ബുക്ക് ചെയ്താല്‍ തന്നെ കാത്തിരിപ്പിനു ശേഷം മാത്രമേ ഊഴം ലഭിക്കുമെങ്കിലും പ്രത്യേക പരിഗണന നല്‍കിയാണ് തൃപ്പൂണിത്തറയിലെ ഇല്ലത്തു നിന്നുള്ളവര്‍ക്ക് ഇന്നലെ അവസരമൊരുക്കികൊടുത്തത്.
ജില്ലക്ക് അകത്തുള്ളവരാണ് പതിവായി നേര്‍ച്ചകള്‍ നടത്തുന്നതെങ്കിലും തെക്കന്‍ ജില്ലയില്‍ നിന്നു ആദ്യമായാണ് ഇത് അര്‍പ്പിക്കാന്‍ ആളെത്തിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കൂട്ടവും അടിച്ചു തളിയുമാണ് ഇവിടത്തെ പ്രധാന വഴിപാട് നേര്‍ച്ചകള്‍. പ്രസാദം ഭക്തര്‍ക്ക് അന്നദാനമായി വിളമ്പുന്നതാണ് ചടങ്ങ്. ചൊവ്വ, വെള്ളി ദിവസങ്ങില്‍ ഈ നേര്‍ച്ച സമര്‍പ്പിക്കാം. കര്‍ക്കിടക മാസത്തില്‍ ഉണ്ടാവില്ല. ചിങ്ങ മാസം എല്ലാ ദിവസവും ഈ നേര്‍ച്ച നടക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: