ന്യൂദൽഹി: പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ചമ്പലില്‍ ‘ഭൂമി’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 20 ആളുകളുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്താണ് പരിക്കേറ്റത്.
വാരിയെല്ലുകളിലെ ഒടിവുമായി കഷ്ടപ്പെടുകയാണ് താരം. എന്നാല്‍ അതൊന്നും കാര്യമാക്കാതെ താരം അഭിനയിക്കുകയായിരുന്നു. പരിക്കേറ്റ് ഒരു ദിവസത്തിനു ശേഷമാണ് എക്സറേ എടുത്തത്, കുറിപ്പ് കണ്ട ഡോക്ടര്‍ സഞ്ജയ്നു വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അച്ഛന് – മകള്‍ ബന്ധം ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒമന്ഗ് കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. അതിദി പ്രജാപതി സഞ്ജയ് ദത്തിന്റെ മകളുടെ വേഷം ചെയ്യുന്നു. ഈ സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: