ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങളണിഞ്ഞ് വനിതാ ഹോസ്റ്റലിന് സമീപം പതുങ്ങിയിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ ടര്‍ഫ് ക്ലബിലെ തൊഴിലാളിയായ അബു തലീമാ (35)ണ് അറസ്റ്റിലായത്.
ഇയാള്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുകയും ചെയ്തു. ലൈംഗിക വൈകൃതമുള്ള ഇയാള്‍ മറ്റ് തൊഴിലാളികള്‍ ഉറങ്ങുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്ന് മുഖത്ത് പൗഡര്‍ പൂശുകയും ആരെങ്കിലും പിടിക്കുകയാണെങ്കില്‍ വഴുതി രക്ഷപ്പെടുന്നതിനായി കൈയ്യില്‍ എണ്ണപുരട്ടുകയും ചെയ്യുമായിരുന്നു. ഇയാള്‍ മഹാറാണി കോളേജിന് സമീപമാണ് താമസിച്ചിരുന്നത്.
ടര്‍ഫ് ക്ലബ്ലിന്റെയും കോളേജ് ഹോസ്റ്റലിന്റെയും ഇടയിലുള്ള മതില് ചാടിക്കടന്ന് പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സിസിടിവിയിലും ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അവസാനം ഇത് അബു തലീമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുറിയില്‍ സ്ത്രികളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: