ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീയെ കത്തിക്ക് കുത്തിയശേഷം കടന്നുകളയാന്‍ ശ്രമിച്ചയാളെ തെരുവ് നായ്ക്കള്‍ പിടികൂടി. കൊല്‍ക്കത്ത സ്വദേശിനിയായ സുചിസ്മിതയ്ക്കാണ് തെരുവ് നായ്ക്കള്‍ രക്ഷകരായത്.
രാവിലെ ആറരയോടെ മാമ്പലത്തെ ഹോസ്റ്റലില്‍ നിന്ന് ബസ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ മുന്‍ സഹപ്രവര്ത്തകന് രഘുനാഥ് ഇവരുടെ വയറ്റില്‍ കുത്തിയശേഷം കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ രക്ഷയ്ക്കെത്തിയെങ്കിലും ഇയാള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് രഘുനാഥിന്റെ സമീപത്തേയ്ക്ക് ആര്‍ക്കും അടുക്കാനായില്ല. ഇത് നായ്ക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഇയാളെ പിന്തുടര്ന്നതിനെ തുടര്‍ന്ന് ഭയന്ന അക്രമി ബൈക്കില്‍ നിന്ന് തെറിച്ച് വിഴുകയായിരുന്നു.
പിന്നീട് പോലീസും നാട്ടുകാരും എത്തിയതിനുശേഷമാണ് നായ്ക്കള്‍ ഇയാളുടെ പിടിവിട്ടത്.
നായ്ക്കളാണ് രഘുനാഥിനെ പിടികൂടാന്‍ സഹായിച്ചതെന്ന് പോലീസ് വിസമ്മതിച്ചു. മുന്‍വൈരാഗ്യമാണ് കുത്താന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: