മിയാമി: കാനഡയുടെ യൂജിനി ബൊക്കാര്ഡും സെര്‍ബിയയുടെ യെലന യാന്കോവിക്കും
മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി.ഓസ്ട്രേലിയയുടെ ആഷ്്ലി ബാര്‍ട്ടി ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് യൂജിനിയെ തോല്‍പ്പിച്ചു
സ്കോര്‍ 6-4,5-7,6-3.രണ്ടാം റൗണ്ടില്‍ ബാര്‍ട്ടി ഓസ്ട്രേലിയയുടെ തന്നെ സാമന്തയെ നേരിടും.
യെലനയെ ആദ്യ റൗണ്ടില്‍ കസാക്കസ്ഥാന്റെ യാരോസ്ലാവ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
സ്കോര്‍ 4-6, 6-4,7-6 (7-3). റിയോ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് മോണിക്ക പ്യൂഗ്് ആദ്യ റൗണ്ടില്‍ റുമാനിയയുടെ സൊറാന സിര്സ്റ്റീയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.6-2,6-4
പ്രതികരിക്കാൻ ഇവിടെ എഴുതുക: