ന്യൂദല്‍ഹി: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപത്തെ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.
ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കും. അവര്‍ വ്യക്തമാക്കി. സഹായം ആവശ്യമുള്ളവര്‍ക്ക് 02086295950, 02076323035 എന്നീ നമ്പറുകളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും സുഷമ ട്വിറ്ററില്‍ പറഞ്ഞു.
ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: