കാസര്‍കോട്: കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന് പരിധിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. ഹൊസ്ദുര്‍ഗ്, നീലേശ്വരം, വെളളരിക്കുണ്ട് പോലീസ് സര്‍ക്കിള്‍ പരിധിയിലാണ് വ്യാഴാഴ്ച രാവിലെ 11 മുതല്‍ നിരോധനാജ്ഞ പിന്‍വലിച്ച് ജില്ലാകളക്ടര്‍ ഉത്തരവായത്.
സി ആര് പി സി 144 പ്രകാരം ചൊവ്വാഴ്ച (21) മുതല്‍ ഈ മാസം 27 വരെ ജില്ലയിലാകെ പ്രഖ്യാപിച്ച നിരോധനാജ്ഞ സ്ഥിതിഗതികള്‍ ശാന്തമായി നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന് പരിധിയില്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാകളക്ടറുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: