കാസര്‍കോട്: വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍കൂടി വര്‍ഗ്ഗീയവിദ്വേഷം നടത്തുന്നതും അനാവശ്യമായിട്ടുളളതും സത്യ വിരുദ്ധമായിട്ടുളളതുമായ സന്ദേശങ്ങള്‍ അയക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപ്രകാരം ഏതെങ്കിലും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ഫോര്‍വാര്‍ഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും ഗ്രൂപ്പ് അഡ്മീനെതിരെയും അതിശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു. വ്യാജപ്രചാരണങ്ങളും വ്യാജ സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍കൂടി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെടുന്നവര്‍ ആ വിവരം പോലീസിനെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: