തൃക്കരിപ്പൂര്‍: കന്നുവീട് കടപ്പുറം ശ്രീ സ്വാമിമഠം കളിയാട്ട മഹോത്സവം 24 മുതല്‍ 26 വരെ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24 നു രാവിലെ 10 മണിക്ക് തൃക്കരിപ്പൂര്‍ കടപ്പുറം ശ്രീ തൊണ്ടച്ചന് ദേവസ്ഥാനത്ത് നിന്നും ഉദിനൂര്‍ കടപ്പുറം ശ്രീ കാലിച്ചാന്‍ കാവ് ദേവസഥാനത്ത് നിന്നും കലവറ നിറക്കല്‍ ഘോഷയാത്രയോടെയാണ് കളിയാട്ടത്തിന് തുടക്കം കുറിക്കുക. 25 ന് വൈകീട്ട് നാലുമണിക്ക് ഉത്സവാരംഭം. പൊട്ടന് ദൈവം, കുട്ടിച്ചാത്തന്, ഭൈരവന്, കുറത്തി, ഉച്ചിട്ട, രക്തേശ്വരി, ഗുളികന്, വിഷ്ണുമൂര്‍ത്തി, എന്നീ തോറ്റങ്ങളുടെ പുറപ്പാട്. രാത്രി എട്ടുമണിക്ക് അഗ്നിഘണ്ടാകര്ണന്റെ വെള്ളാട്ടം. രാത്രി ഒന്‍പത് മണിക്ക് കന്നുവീട് എരമത്ത് തറവാട്ടില്‍ നിന്നുമുള്ള കാഴ്ച. തുടര്‍ന്ന് നാടകം എട്ടുനാഴിക പൊട്ടന്. 26 ന് പുലര്‍ച്ചെ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. നാലുമണിക്ക് അഗ്നിഘണ്ടാകര്ണന്റ്റെ പുറപ്പാട്, ഉച്ചക്ക് 12 മണിമുതല്‍ അന്നദാനം വൈകീട്ട് നാലുമണിക്ക് അഗ്നിഘണ്ടാകര്ണന്റെ തര്‍പ്പണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: