കാസര്‍കോട്: യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകരായി വര്‍ത്തിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംസ്ഥാന യുവജന കമ്മീഷന് സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും കമ്മീഷന്റെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിലേക്കായി യുവാക്കളുമായി ആശയവിനിമയം ചെയ്യുന്നതിനും എല്ലാ ജില്ലകളിലും അദാലത്തുകള്‍ നടത്തും. സംസ്ഥാന യുവജനകമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുളളവരില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. ഫോണ്‍ 04712 308630.
പ്രതികരിക്കാൻ ഇവിടെ എഴുതുക: