മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യുടെ ചിത്രീകരണം ആരംഭിച്ചു. മാധവിക്കുട്ടിയുടെ തറവാടായ പുന്നയൂര്‍ക്കുളത്താണ് ചിത്രീകരണം. മാധവിക്കുട്ടിയായി മാറുക അത്ര എളുപ്പമല്ലെന്നാണ് ചിത്രീകരണം തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ട് മഞ്ജുവാര്യര്‍ പറഞ്ഞത്.
മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റ്-
”ആമിയാകുന്നു…ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു… പ്രാര്‍ഥനകളോടെ ആമിയാകുന്നു..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: