കാസര്‍കോട്: ചൂരിയിലെ മദ്രസാ അധ്യാപകന് മുഹമ്മദ് റിയാസിന്റെ കൊലപാതകത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
തികച്ചും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന പ്രതികാര കൊലപാതകത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം. കളിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരിക്കെ ഇതിനെ വര്ഗ്ഗിയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുസ്ലിം ലീഗും സിപിഎമ്മും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമിക്കുന്നത്.
ബിജെപിയെ താറടിച്ച് കാണിക്കാനുള്ള ഈ ശ്രമം വിലപ്പോകില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. ഈ കൊലപാതകത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി അപലപിക്കണം. പ്രകോപനപരവും വര്‍ഗ്ഗീയവുമായ പ്രസ്ഥാവനകള്‍ പുറപ്പെടുവിച്ച് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കി വര്‍ഗ്ഗിയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വര്‍ഗ്ഗീയ പോസ്റ്റുകളും വ്യാജ പ്രചരണങ്ങളും നടത്തുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: