മാവുങ്കാല്‍: നിത്യജീവിതത്തില്‍ ക്ഷേത്രങ്ങള്‍ ഏകതാ വളര്‍ത്തുകയാണെന്ന് സം സ്ഥാന സാമൂഹ്യ ആരാധനാ പ്രമുഖ് ശര്‍മ്മ തേവരശേരി പറഞ്ഞു. ഇരിയ ഇരവില്‍ മഹാവിഷ്ണു ക്ഷേത്ര വാര്ഷികമഹോത്സവത്തോടനുബന്ധിച്ച് നടന്ന സര്വ്വൈശ്വരവിളക്കു പൂജയില്‍ പ്രഭാഷണം നടത്തുകയായിരുന്നു. വ്യക്തിപരവും സാമൂഹികവുമായ വിവിധതലങ്ങളില്‍ സമൂഹത്തിന്റെ അത്താണിയായി ക്ഷേത്രങ്ങളെ മറ്റാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി ഐ.കെ.രാംദാസ് വാഴുന്നവര്‍ അദ്ധ്യക്ഷത വഹിച്ചു. ഉത്സവഘോഷകമ്മറ്റി ചെയര്മാന് കെ.വി.ഗംഗാധരന്, സേവാസമിതി പ്രസിഡന്റ് ഇ.കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: