കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ പള്ളം തളങ്കര കടവുമായി ബന്ധപ്പെട്ടുള്ള പരമ്പരാഗത മണല്‍ വാരല്‍ തൊഴിലാളികളുടെ രജിസ്ട്രേഷന് 27 ന് 10 മണിക്ക് നഗരസഭാ ഓഫീസില്‍ നടത്തും. പരമ്പരാഗത മണല്‍ വാരല്‍ തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറങ്ങള്‍ നഗരസഭാ ഓഫീസില്‍ നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: