മഞ്ചേരി: പനി ബാധിതരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ്. ദിവസവും ആയിരത്തോളം പേരാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. 300 മുതല്‍ 400 വരെ പേരാണ് ഒപിയില്‍ ചികിത്സതേടി എത്തുന്നത്.
അത്യാഹിത വിഭാഗത്തിലാകട്ടെ നൂറില്‍പരം രോഗികളും എത്തുന്നു. പകര്‍ച്ചപ്പനി ബാധിച്ചും ഡങ്കിപ്പനി ബാധിച്ചും കിടത്തി ചികിത്സയില്‍ നിരവധി രോഗികളുണ്ട്. രോഗികളെകൊണ്ട് വാര്‍ഡുകളെല്ലാം നിറഞ്ഞു. തറയിലും വരാന്തകളിലും വരെ കിടക്കേണ്ട അവസ്ഥയാണ്. മെഡിക്കല്‍ കോളേജ് റഫറല്‍ ആശുപത്രിയാണെങ്കിലും ഇവിടെ നേരിട്ടെത്തുന്ന രോഗികളുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല.
രോഗികള്‍ ഏറുകയും അടിസ്ഥാന സൗകര്യങ്ങള്‍ കുറയുകയും ചെയ്യുന്നത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്കും വെല്ലുവിളിയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: