കാബൂള്‍: അഫ്ഗാനിസ്ഥാനിൽ നടന്ന വെടിവെപ്പില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. സംയുക്ത സൈനിക നീക്കത്തിനിടെ അഫ്ഗാന് കമാന്‍ഡോയാണ് അമേരിക്കന്‍ സൈനികരെ വധിച്ചതെന്ന് നംഗഹാര്‍ പ്രവിശ്യ ഗവര്‍ണറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഹെല്‍മാന്‍ഡില്‍ ആക്രമണം നടത്തി തിരികെ വരുമ്പോഴാണ് യു.എസ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് സൂചന. യുഎസ് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ വെടിവെപ്പ് നടത്തിയ അഫ്ഗാന് സൈനികന്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം, സംഭവത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഐ.എസിനും ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തെ അപലപിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും യു.എസ് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: