കോട്ടയം: ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഇത്തവണ വെളളിത്തിരയിലാണെന്ന് മാത്രം. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍, അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പീറ്റര്‍’ എന്ന സിനിമയിലാണ് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രി വേഷം അണിയുന്നത്.
ഞായറാഴ്ച രാവിലെ ഏഴരക്ക് പുതുപ്പള്ളി പള്ളിയുടെ മുന്പിലെ കല്‍കുരിശില്‍ മെഴുകുതിരി തെളിച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ന്യൂജനറേഷന് ഫീച്ചര്‍ സിനിമയാണെങ്കിലും ഉമ്മന്‍ ചാണ്ടി പതിവു ശൈലിയില്‍ തന്നെയായിരിക്കും എന്നാണറിയുന്നത്. കുട്ടികളുടെ പരാതികളും വിഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മന്‍ ചാണ്ടിയുടേത്.
പുതുപ്പളളിക്ക് പുറമേ കോഴിക്കോട്, ദല്‍ഹി, കൂ ട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളും ഷൂട്ടിംഗ് ലൊക്കേഷനുകളാണ്. വനിതാ കമ്മീഷന് അംഗം പ്രൊഫസര്‍ പ്രമീളാദേവി എഴുതിയ ഗാനങ്ങള്‍ക്ക് രാഹുല്‍ നായര്‍ മുംബൈ സംഗീതം നല്കുന്നു. എബ്രഹാം മാത്യൂ, സി കെ ശശി എന്നിവരുടേതാണ് തിരക്കഥ.
രണ്ട്കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഉദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: