കൊച്ചി: കൊച്ചി പുറം കടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കിയത് വിദേശകപ്പല്‍. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകര്‍ത്തത്.
അപകടമുണ്ടാക്കിയ കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപ്പിത്താനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്ട്രർ ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശ് അറിയിച്ചു.
അപകടത്തില്‍ രണ്ടു പേര് കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ എത്തിയവരാണ് രക്ഷപ്പെടുത്തിയത്.
ലക്ഷദ്വീപിനടുത്താണ് ഈ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഉച്ചയോടെ ഈ ബോട്ട് കൊച്ചിയിലേക്കു എത്തിക്കാനാണ് കോസ്റ്റ്ഗാര്‍ഡ് ശ്രമിക്കുന്നത്. പുതുവൈപ്പിനില്‍നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: