ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറില്‍ ശനിയാഴ്ച രാത്രിയിലാണ് ശക്തമായ ഷെല്ലാക്രമണം നടന്നത്. 82 എംഎം, 120 എംഎം മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്.
രാത്രി 8.30ന് ആരംഭിച്ച വെടിവയ്പ്പ് പുലര്‍ച്ചെ വരെ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. കൃഷ്ണഘാട്ടി, ബലോനി തുടങ്ങിയ സ്ഥലങ്ങിലെ ചെറുഗ്രാമങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെയും പാക്് ആക്രമണമുണ്ടായി. പാക് വെടിവയ്പ്പില്‍ ഈ മേഖലയിലെ സാധാരണ ജനങ്ങള്‍ പരിഭ്രാന്തരായി. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ കഴിഞ്ഞ ഒരുമാസമായി കനത്ത സംഘര്‍ഷമാണ് നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ലംഘനം പാക്കിസ്ഥാന് നടത്തുന്നത് ഭീകരര്‍ക്ക് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറുന്നതിന് സഹായിക്കാനാണെന്ന് ആരോപണം ഉയരുന്നതിനിടെയാണ് വീണ്ടും ഷെല്ലാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: