കാസര്‍കോട്: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിനു കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരായിരിക്കണം.
8-ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതുള്ളവര്ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 25-നും 50-നും മധ്യേയാണ്. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി അപേക്ഷിക്കുന്നവര്‍ക്ക് നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വ്വേദം, പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കും.
അപേക്ഷ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി 31 നകം കാസര്‍കോട് സിവില്‍ സ്റ്റേഷനിനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനത്തടി, എന്മകജെ,കാസര്‍കോട്,നീലേശ്വരം എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466.
പ്രതികരിക്കാൻ ഇവിടെ എഴുതുക: