മോസ്കോ: പ്രതിപക്ഷം രാജ്യവ്യാപകമായി സംഘടിപ്പിച്ച അഴിമതിവിരുദ്ധ പ്രതിഷേധ പരിപാടിയില്‍ പോലീസ് സമരക്കാരെ നേരിട്ടു. തലസ്ഥാന നഗരിയിലെ പുഷ്കിന് സ്ക്വയറില്‍ മാത്രം ഏഴായിരത്തിലേറെ പേര് പ്രതിഷേധത്തിനായി തടിച്ചുകൂടിയിരുന്നു. ഇത്തരം പ്രതിഷേധ പരിപാടിയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന വിശദീകരണവുമായാണ് പോലീസ് ഇവരെ നേരിട്ടത്.
പ്രതിപക്ഷ നേതാവ് അലക്സി നാവാല്നിയെ മോസ്കോയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന് പുറമെ നൂറുകണക്കിന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനെതിരെ മത്സരിക്കുമെന്ന് കരുതുന്ന ആളാണ് നവാല്‍നി.
2011-12ലെ ക്രെംലിന് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ആദ്യമായാണ് രാജ്യം ഇത്രയും വലിയ ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. വ്ളാഡിവോസ്തോക്ക്, സെന്റ് പീറ്റേഴ്സ്ബെര്‍ഗ് തുടങ്ങിയ വന്‍ നഗരങ്ങളും കനത്ത പ്രതിഷേധം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: