കൊച്ചി: കുട്ടികള്‍ക്ക് അവധിക്കാലം ആവേശഭരിതമാക്കാന്‍ ഫുട്ബോള്‍ പരിശീലനവുമായി കേരള ബ്ലാസ്റ്റേഴ്സെത്തുന്നു. കേരള ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് അണ്ടര്‍-10,12,14,16 വിഭാഗങ്ങള്‍ക്കായാണ് പരിശീലനം നല്‍കുന്നത്. എല്ലാ ജില്ലകളിലും അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
ആദ്യ ക്യാമ്പ് ഏപ്രില്‍ ഒന്നിന് കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പരീശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജേഴ്സികളും, സര്‍ട്ടിഫിക്കറ്റും നല്‍കും. കുട്ടികള്‍ക്ക് പുറമേ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പരിശീലകര്‍ക്കായി മുപ്പതോളം പരീശീലന പദ്ധതികളും സംയുക്തമായി നടപ്പാകും. ക്യാമ്പിന്റെ പൂര്‍ണ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 04842341768, 9745591111, 9745592222. [email protected], [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: