തിരുവനന്തപുരം: അനന്തശായി ബാലസദനത്തിന്റെ 14-ാം വാര്‍ഷിക ആഘോഷം ഇന്ന് കോട്ടയ്‌ക്കകം പാഞ്ചജന്യം കല്യാണ മണ്ഡപത്തില്‍ നടക്കും. വൈകുന്നേരം 4ന് പിന്നണി ഗായകന്‍ വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്ന മൂര്‍ത്തി വികസന നിധിയിലേക്ക് സംഭാവന സ്വീകരിക്കും. സാമ്പത്തിക വിദഗ്‌ദ്ധന്‍ ഡോ. സി.വി. ജയമണി, ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
















