കാസര്‍കോട്: വ്യാജപ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനെതിരെ ചിന്മയ വിദ്യാലയം മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. അനധികൃത സ്ക്കൂളുകള്‍ പൂട്ടാന്‍ നോട്ടീസയച്ചു എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ 30ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നോട്ടീസയച്ച സ്ക്കൂളുകളുടെ പട്ടികയില്‍ കാസര്‍കോട് ചിന്മയ വിദ്യാലയത്തെ ഉള്‍പ്പെടുത്തി സ്ക്കൂളിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുകയും വ്യാജപ്രചരണം നടത്തുകയും ചെയ്തതിന് നഷ്ടപരിഹാരം ഈടാക്കാനും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതിനും ആവശ്യപ്പെട്ട് ദേശാഭിമാനി പത്രത്തിന്റെ പത്രാധിപര്‍ക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു.
രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുകയും സിബിഎസ്ഇ യുടെ അംഗീകാരത്തോടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിദ്യാലയത്തിന്റെ യശസ്സിന് കോട്ടം തട്ടുന്നതരത്തിലുള്ള വ്യാജപ്രചരണം രക്ഷിതാക്കളെയും കുട്ടികളെയും ആശയക്കുഴപ്പത്തിലാക്കിയെന്നും വക്കീല്‍നോട്ടീസില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: