വാഷിങ്ടണ്‍: ഭൂമിയില്‍ നിന്നും 650 പ്രകാശവര്‍ഷം അകലെ പ്രപഞ്ചത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹം കണ്ടെത്തി. വ്യാഴത്തിന് സമാന വലിപ്പമുളള ഈ ഗ്രഹഭീമന് വാല്നക്ഷത്രത്തിനെപ്പോലെ തിളങ്ങുന്ന വാലുമുണ്ട്.
KELT-9b എന്നു പേരിട്ടിട്ടുളള ഈ ഗ്രഹത്തില്‍ പകല്‍ സമയത്തെ താപനില 4,326 ഡിഗ്രിസെല്‍ഷ്യസ് ആണ്. പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളേക്കാളും ചൂടുകൂടിയ ഈ ഗ്രഹഭീമന് സൂര്യന്റെ താപനിലയുമായി നേരിയ വ്യത്യാസം മാത്രമേയുളളു- 926 ഡിഗ്രി സെല്‍ഷ്യസ്.
മാരകമായ അള്‍ട്രാവയലറ്റ് വികിരിണം പുറപ്പെടുവിക്കുന്നതു കൊണ്ട് അഭൗമമായ തിളക്കമുണ്ടെന്നതും ഈ ഗ്രഹത്തിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: