ചാലക്കുടി: ഭഗവത്ഗീതയുടെ പ്രചരണാര്‍ത്ഥം അന്തരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഖില ഭാരത നാമ സങ്കീര്‍ത്തന പദയാത്രക്ക് ചാലക്കുടിയിലെ വിവിധ കേന്ദ്രങ്ങളില്‍ വരവേല്‍പ്പ് നല്കി.
ആറാമത് ഭാരത പരിക്രമണമാണ് ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്.
മുപ്പത് പേരടങ്ങുന്ന സംഘം വലിയ കാളകളെ പൂട്ടിയ രണ്ട് വണ്ടിയിലും, ട്രാക്ടറിലുമായിട്ടാണ് സഞ്ചരിക്കുന്നത്. അന്താരാഷ്ട്ര സംഘടനയായ ഹരേകൃഷ്ണ ഇസ്കോണിന്റെ സ്ഥാപകനായ ഭക്തവേദാന്ത സ്വാമി പ്രഭുപാദന്റെ പ്രതിമയും വഹിച്ച രഥവും യാത്രയിലുണ്ട്. ചിറങ്ങരയില്‍ നടന്ന സദ്സംഘത്തില് ഭജന പ്രഭാഷണം എന്നിവയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: