പാലക്കാട് : കണ്ണനൂര്‍ ജംഗ്ഷനില്‍ വച്ച് പ്രശാന്തിനെയാണ് മൂന്നാം തിയതി രാത്രി കൂട്ടുകാരുമായി സംസാരിച്ച് നില്ക്കുമ്പോള് ഒരു സംഘം ആളുകള്‍ വടിവാളും, ഇരുമ്പുവടിയുമായി അക്രമിച്ചത് അക്രമിക്കപ്പെട്ട യുവാവും കൂടെയുള്ളവരും കനാലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
എറണാകുളം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട കാരി രതീഷിന്റെ കൂട്ടാളികളാണ് പിടിയിലായവര്‍.
ആലുവ, മലയാറ്റൂര്‍, കോമട്ടില് വീട്ടില്‍ അരവിന്ദന്റെ മകന് കുരുവി എന്ന അരുണ്‍(24), ആലുവ മലയാറ്റൂര്‍ വട്ടേക്കാടന്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന് ഷാജി എന്ന അടക്കഷാജി(22), ആലുവ മലയാറ്റൂര്‍, മുളങ്കുഴി, കളത്തിങ്കല്‍ വീട്ടില്‍ ആന്റണിയുടെ മകന് ഷിബു(23) എന്നിവരാണ് പിടിയിലായത്. പാലക്കാട്ടുള്ള ഒരു കുപ്രസിദ്ധ ഗുണ്ടക്ക് പ്രശാന്തിനോടുണ്ടായ വ്യക്തി വിരോധമാണ് ക്വട്ടേഷന്‍ നല്കാന് കാരണമെന്ന് സംശയിക്കുന്നു.
ഇയാളും കൂട്ടാളികളും ഒളിവിലാണ്. ടൗണ്‍ സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.സുജിത്ത്കുമാര്‍, ക്രൈം സാക്വാഡ് അംഗം സാജിദ്.സി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ്, മനീഷ്, പീതാംബരന് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: