മങ്കര: ഡോ.പി.എസ്.പണിക്കരുടെ ഓര്മക്കായ് ഓര്മ മരം നടുന്നു. മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്ത്തകന് ഡോ.പി.എസ്.പണിക്കര്‍ക്ക് കല്ലൂര്‍ ഹരിതക്ലബ് ഓര്മ മരം നടുന്നു.
ഉദ്ഘാടനം കഴിഞ്ഞ് 12 വര്‍ഷമായിട്ടും കുടിവേള്ള വിതരണം നടത്താത്ത മങ്കര ഞാവ്ളിന് കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കല്ലൂര്‍ നിവാസികളുടെ സമരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം, ചേറ്റൂര്‍ ശങ്കരന്‍നായര്‍,കല്ലന് പൊക്കുടന്,കെ.കെ.ധന്,ലഫ്.കേണല്‍ നിരഞ്ജന്,ധീര ജവാന് ശ്രീജിത്ത് തുടങ്ങി നിരവധിപേര്‍ക്ക് ഓര്‍മ്മമരം നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന്റെ നടത്തി പാര്‍ലിമെന്റില്‍ സൈക്കിള്‍ ചവിട്ടിയെത്തിയ മുന്‍ കേന്ദ്ര വന-പിരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേക്കും ഓര്‍മ്മമരം നട്ടിട്ടുണ്ട്.
വനമിത്ര അവാര്‍ഡ് ജേതാവ് കല്ലൂര്‍ ബാലന്റെ നേതൃത്വത്തിലാണ് ക്ലബ്ബ് അംഗങ്ങള്‍ മരം നടുന്നത്.കഴിഞ്ഞ ദിവസം ഓര്‍മയായ വയലിന്, ഹാര്‍മോണിയം,വിദ്വാന് കല്ലൂര്‍ എം.കെ.കെ.നമ്പ്യാര്‍ക്കും ഓര്‍മ്മമരം നടുന്നുണ്ടെന്ന് ഹരിത ക്ലബ്പ്രസിഡന്റ് കെ.കെ.എ.റഹിമാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: