പത്തനംതിട്ട: സിപിഎമ്മിന്റെ നേതൃത്ത്വത്തില്‍ സംസ്ഥാന വ്യാപകമായി ബിഎംഎസിന്റെയും മറ്റു പരിവാര്‍ സംഘടനകളുടെയും ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതിനെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗങ്ങളും നടന്നു.
പന്തളത്ത് ബിഎംഎസ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ ജോ. സെക്രട്ടറി കെ.സി. മണിക്കുട്ടന് ഉദ്ഘാടനം ചെയ്തു. സോണി സത്യന്, സി. അജയന് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ യോഗത്തിനു മുന്നോടിയായി മെഡിക്കല്‍ മിഷന് ജംഗ്ഷനില്‍ നിന്നും പന്തളം നഗരം ചുറ്റി പ്രകടനം നടത്തി. എം.ബി. ബിജുകുമാര്‍, സത്യന്, അരുണ്‍, ബാബുക്കുട്ടന്, സജീവന് പിള്ള, സന്തോഷ്, സുനില്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്കി.
കോഴഞ്ചേരിയില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റില്‍ അവസാനിച്ചു. തുടര്‍ന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ.കെ. അരവിന്ദന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി പി.ആര്. ഷാജി ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. ശ്രീകാന്ത്,ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സോമന് തുടങ്ങിയവര്‍ സംസാരിച്ചു.
വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അയ്യപ്പന്‍കുട്ടി കോട്ടപ്പാറ, അഡ്വ. എം.എന്‍. ബാലകൃഷ്ണന് നായര്‍, അമ്പോറ്റി കോഴഞ്ചേരി, മോഹന കൃഷ്ണ പൈ, ജയചന്ദ്രന്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍പ്രകടനത്തിന് നേതൃത്വം നല്കി. അടൂരില്‍ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ വൈസ്പ്രസിഡന് പള്ളിക്കല്‍ രാജന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: