പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പസ്വാമിക്ഷേത്രത്തിലെ പുതിയസ്വര്ണക്കൊടിമരത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ 19ന് ആചാര്യവരണത്തോടെ ആരംഭിക്കും.
വൈകിട്ട് 5ന് പ്രസാദ ശുദ്ധിക്രിയകള്‍ നടക്കും. തുടര്‍ന്ന രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തുകലശം, രക്ഷാകലശം മുളപൂജ എന്നിചടങ്ങുകള് നടക്കും. 20ന് രാവിലെ ബിംബശുദ്ധിക്രിയകള്‍, ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവയ്ക്ക് ശേഷം ഉച്ചപൂജയോടനുബന്ധിച്ച് അയ്യപ്പവിഗ്രഹത്തില്‍ കലശാഭിഷേകം നടത്തും. വൈകിട്ട് ഭഗവതി സേവയും സുദര്‍ശന ഹോമവും നടക്കും.
21ന് മൃത്യുഞ്ജയ ഹോമം, ബിംബ പരിഗ്രഹം, ജലാധിവാസം, 22ന് അദ്ഭുതശാന്തി ഹോമം, കലശപൂജ, 23 ന് സുകൃതഹോമം, 24ന് ജലദ്രോണിപൂജ, കുംഭേശകല്‍ക്കരിപൂജ, ശയ്യാ പൂജ, ജീവ കലശപൂജ, അധിവാസഹോമം, അധിവാസപൂജ എന്നിവ നടക്കും. 25ന് 11.50നും 1.40നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിമര പ്രതിഷ്ഠ നടക്കും.
കൊടിമരപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ഉത്സവത്തിനു 28ന് കൊടിയേറും. ജൂലൈ 7ന് 11.30ന് പമ്പയില്‍ ആറാട്ട് നടക്കും. അന്നു രാത്രി 10ന് നടയടയ്ക്കും.കൊടിമര പ്രതിഷ്ഠയും ഉത്സവവും നടക്കുന്നതിനാല്‍ മിഥുനമാസ പൂജയ്ക്ക് 14നു വൈകിട്ട് നടതുറന്നാല്‍ ജൂലൈ 7നു മാത്രമെ അടയ്ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: