പുരാതന കാലം മുതല്ക്കുള്ള ഹിന്ദു സംസ്ക്കാരത്തിന്റെ വറ്റാത്ത അവശേഷിപ്പുകള്‍ എവിടെയൊക്കെയോ ഒളിഞ്ഞുക്കിടപ്പുണ്ടെന്നാണ് പുതിയ കണ്ടെത്തലുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശ്രീരാമ ഭഗവാന് ഭരിച്ച ‘അയോധ്യയും’ രാമ-രാവണ യുദ്ധത്തിനായി സമുദ്രം കടക്കുന്നതിന് നിര്‍മ്മിച്ച ‘രാമ സേതുവും’ ഗുജറാത്തിന് സമീപമായി ജലത്തിനടിയിലായി സ്ഥിതി ചെയ്യുന്ന ‘ദ്വാരക’യുമെല്ലാം പുരാണ ഹിന്ദു സംസ്ക്കാരത്തെ ഓര്‍മ്മിപ്പിക്കുന്ന ഉത്തമ ഉദാഹരണങ്ങളാകുമ്പോള്‍ തന്നെ തെക്കന്‍ ജര്‍മ്മനിയില്‍ കണ്ടെത്തിയ നരസിംഗ ഭഗവാന്റെ പ്രതിമയും ആശ്ചര്യമാകുന്നു.
തെക്കന്‍ ജര്‍മ്മനിയില്‍ കണ്ടെത്തിയ നരസിംഗ ഭഗവാന്റെ പ്രതിമയ്ക്ക് 32000 വര്‍ഷം പഴക്കമാണുള്ളത്. വംശനാശം സംഭവിച്ച മാമോത്ത് എന്ന ആനയുടെ കൊമ്പില്‍ നിന്നാണ് പ്രതിമ രൂപപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലെ പുരാവസ്തുഗവേഷകരെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കണ്ടെത്തല്‍.
ഭഗവാന്റെ പ്രതിമ കാണാന്‍ നിരവധി പേര് താല്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. ജര്‍മ്മനിയിലെ ഉലം എന്ന പ്രദേശത്ത് നിന്ന് 1939ലാണ് പ്രതിമ കണ്ടെത്തുന്നത്. മെസോസോയിക്ക് യുഗത്തിലെ രണ്ടാം കാലഘട്ടത്തില്‍ ഗവേഷകര്‍ വലിയ ഒരു ഗുഹ കണ്ടെത്തുകയുണ്ടായി. ആദ്യമെല്ലാം പക്ഷി, കുതിര, ആമകള്‍, സിംഹങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പിന്നീടാണ് നരസിംഹ മൂര്‍ത്തിയുടെ വിഗ്രഹം കണ്ടെത്തുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് വിഗ്രഹം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.
രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഈ കണ്ടെത്തലിനെ കുറിച്ച് എല്ലാവരും മറന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം വിഗ്രഹം വീണ്ടും കണ്ടെടുത്തു. 1997നും 1998നും മദ്ധ്യയുള്ള കാലഘട്ടത്തില്‍ വിഗ്രഹത്തിന്റെ അവേശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി കണ്ടെത്തിയ ശേഷം തലഭാഗവും കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഗുഹയ്ക്ക് 20 മീറ്റര്‍ ഉള്ളിലേയ്ക്ക് മാറി 1.20മീറ്റര്‍ ആഴത്തിലായിട്ടായിരുന്നു വിഗ്രഹം കാണപ്പെട്ടത്. വിഗ്രത്തിന്റെ പല ഭാഗങ്ങളും ഉടഞ്ഞ നിലയിലായിരുന്നു. അവ സമീപത്തുള്ള പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ നരസിംഹ മൂര്‍ത്തിയുടെ മുഴുവനായുള്ള രൂപം കൂട്ടിയോജിപ്പിച്ച് കാണുന്നതിന് കാലങ്ങളെടുത്തു.
ഐതീഹ്യം
ഹിരണ്യകശിപുവിനെ വധിക്കുന്നതിന് വേണ്ടിയാണ് ഭഗവാന് മഹാവിഷ്ണു നരസിംഹ അവതാരം സ്വീകരിച്ച് ഭൂമിയില്‍ അവതരിച്ചത്. ഹിരണ്യകശിപുവിന്റെ പുത്രനാണ് പരമവിഷ്ണുഭക്തനായ പ്രഹ്ളാദന്. വിഷ്ണുഭക്തിയില് നിന്ന് മകനെ പിന്തിരിപ്പിക്കാന് ഹിരണ്യകശിപു ശ്രമിക്കുമ്പോള്‍ അതിന് വഴങ്ങാതെ തൂണിലും തുരുമ്പിലും തന്റെ നാരായണന് ഉണ്ടെന്ന് പ്രഹ്ളാദന് പറയുന്നു. തുടര്‍ന്ന് അനന്തരം തൂണ് പിളര്‍ന്ന് മഹാവിഷ്ണു നരസിംഹമൂര്‍ത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയില്‍ കിടത്തി നഖങ്ങള്‍ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിംഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: