മുംബൈ: 2019-ല്‍ രണ്ട് എസ്യുവികളുമായി എംജി മോട്ടോര്‍ ഇന്ത്യ വിപണിയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോര്‍ ഈയിടെ രൂപീകരിച്ച ഇന്ത്യന്‍ അനുബന്ധ കമ്പനിയാണ് എംജി മോട്ടോര്‍ ഇന്ത്യ.
2020 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറുന്ന ഇന്ത്യയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് നിര്‍മ്മിക്കാനും ചൈനീസ് കമ്പനിയുടെ പദ്ധതിയിടുന്നുണ്ട്. ചൈനീസ് പൊതുമേഖലാ സ്ഥാപനമായ എസ്എഐസിയുടെ യുകെ ബ്രാന്‍ഡായ എംജി മോട്ടോര്‍ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റ് ഏറ്റെടുക്കാനാണ് നീക്കം നടത്തുന്നത്.
2018 അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് എംജി മോട്ടോര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ വര്‍ഷം 4,000 യൂണിറ്റ് വാഹനം പുറത്തിറക്കും. കോര്‍പ്പറേറ്റ് ഓഫീസ് ഗുരുഗ്രാമത്തില്‍ തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: