കോട്ടയം: ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ റബ്ബര്‍ ഉദ്പാദനക്ഷമത കുറയാന്‍ ഇടയാക്കിയത് ആര്‍ആര്‍ഐഐ-414 ഇനം മരങ്ങള്‍. ഉദ്പാദന ക്ഷമത കൂട്ടാന്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് ആര്‍ആര്‍ഐഐ-414.പക്ഷെ ഫലം മറിച്ചാണ്.
ഹെക്ടറില്‍ 1879 കിലോഗ്രാം റബ്ബര്‍ ഉദ്പാദിപ്പിച്ച് ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ 1400 കിലോഗ്രാം ഉദ്പാദനം മാത്രമാണ് ഇപ്പോള്‍. ആര്‍ആര്‍ഐഐ-105 ഇനം മരങ്ങളായിരുന്നു 2002 വരെ നട്ടിരുന്നത്.
ആര്‍ആര്‍ഐഐ-414 വന്നതോടെ കര്‍ഷക അതിലേക്ക് മാറി. 2002 മുതല്‍ 414 ഇനം മരങ്ങളാണ് നട്ടത് . നട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് ടാപ്പിങ് തുടങ്ങുന്നത്. 2002-ല്‍ നട്ട മരങ്ങളുടെ ടാപ്പിങ് 2009ല്‍ ആരംഭിച്ചു. 105 ഇനം മരങ്ങളേക്കാള്‍ ഉദ്പാദനം കുറവാണെന്ന് ടാപ്പിംങ് ആരംഭിച്ചപ്പോഴാണ് വെളിവായത്. പക്ഷേ മരങ്ങള്‍ വെട്ടിനീക്കുന്നത് വലിയ നഷ്ടത്തിന് ഇടയാക്കുമെന്നതിനാല്‍ ടാപ്പിങ് തുടരുകയായിരുന്നു.
414 ഇനം മരങ്ങളുള്ള തോട്ടങ്ങളില്‍ ഉദ്പാദനം ശരാശരിയേക്കാള്‍ കുറഞ്ഞു. 2009 മുതലാണ് ഓരോ ഹെക്ടറിലുമുള്ള ഉദ്പാദനം കുറഞ്ഞുതുടങ്ങിയതെന്ന് റബര്‍ ബേര്‍ഡിന്റെ കണക്കില്‍ കാണാം. ഇനി ഉദ്പാദനം കൂടണമെങ്കില് 2009നു ശേഷം റീപ്ലാന്റ് ചെയ്ത 105 ഇനം മരങ്ങളുടെ ടാപ്പിംങ് ആരംഭിക്കണം.
കേരളത്തിലെ മുപ്പത് ശതമാനം തോട്ടങ്ങളും ഉദ്പാദന ക്ഷമതയിില് പിന്നിലാണ്. 414 ഇനം മരങ്ങള്‍ വികസിക്കാന്‍ കോടികളുടെ നഷ്ടമാണ് റബ്ബര്‍ ബോര്‍ഡിന് ഉണ്ടായത്. പുതിയ ഒരു ക്ലോണ്‍ കണ്ടെത്താന്‍ ഇരുപത്തഞ്ച് വര്‍ഷത്തെ ഗവേഷണം വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
ശാസ്ത്രജ്ഞന്മാര് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കിയതടക്കമുള്ള ഗവേഷണത്തിനായി ചെലവഴിച്ച വന്‍തുകയാണ് 414 ഇനം പരാജയപ്പെട്ടതിലൂടെ ബോര്‍ഡിന് ഉണ്ടായിട്ടുള്ളത്. അതുമാത്രമല്ല രാജ്യത്തിന് നാണക്കേട് ഉണ്ടാകുന്ന തരത്തില്‍ ഉദ്പാദനം കുറയാനും ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: