പോത്തന്‍കോട്: കന്യാകുളങ്ങര ഗവ.സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ച് എത്തുന്നത്. പകലും രാത്രിയിലും രോഗികളുടെ നീണ്ടനിരതന്നെ ഉണ്ടാകാറുണ്ട്. ഒപി സമയം കഴിഞ്ഞാലും ആശുപത്രിയിലെ തിരക്ക് ഒഴിയുന്നില്ല. ഉച്ച കഴിഞ്ഞാല്‍ പലപ്പോഴും ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടാകാറ്.അതിനാല്‍ മണിക്കൂറുകള്‍ കാത്തുനിന്നാല്‍ മാത്രമേ രോഗിക്ക് ഡോക്ടറെ കാണുന്നതിന് സാധിക്കൂ എന്ന അവസ്ഥയാണ്. ഡെങ്കിപ്പനി സ്ഥിരീകരിച്ച നാല്‌പേരും സംശയമുള്ള രണ്ടുപേരും സെപ്ഷ്യല്‍ വാര്‍ഡില്‍ ചികിത്സയിലാണ്. പോത്തന്‍കോട്, വെമ്പായം, മാണിക്കല്‍, പുല്ലംമ്പാറ, എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളാണ് കൂടുതലായും ആശുപത്രിയില്‍ എത്താറുള്ളത്.
ഗ്രാമ പ്രദേശമായതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലാണ്. പകര്‍ച്ചപ്പനി വ്യാപകമായിട്ടും രോഗികളുടെ ചികിത്സയ്‌ക്കായി വേണ്ടത്ര ഡോക്ടറെയും, ഡ്യൂട്ടി നഴ്‌സിനെയും നിയമിക്കാത്തത് അധികൃതരുടെ മൗനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ ചികിത്സയ്‌ക്കായി എത്തുന്നവരില്‍ പലരും ക്യൂവില്‍ നിന്ന് തല ചുറ്റി വീഴാറുണ്ട്. ഡോക്ടര്‍മാരുടെ കുറവുമൂലം പല രോഗികളും സ്വകാര്യ ആശൂപത്രിയെ ആശ്രയിക്കുകയാണ്.
















