തിരുവല്ല:ലോകത്തിന്റെ നിറുകയില്‍ യശസുയര്‍ത്തിയ ഭാരതത്തിന്റെ വേദപാരമ്പര്യം അടുത്തറിയുകയാണ് ശ്രീശങ്കര വിദ്യാപീഠത്തിലെ കുരുന്നുകള്‍.ലോക പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് സ്കൂളില്‍ നടത്തിയ അഗ്നിഹോത്രം ശ്രദ്ധേയമായി.
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ചടങ്ങുകള്‍ അനുഷ്ഠിച്ചത്.വേദ മന്ത്ര ധ്വനികളുയര്ന്ന അന്തരീക്ഷത്തില്‍ പ്രകൃതിയും അനുഗ്രഹ വര്‍ഷം തൂകിയാണ് അഗ്നിഹോത്രത്തിന് സാക്ഷിയായത.്ഗാര്ഹപത്യന്, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളെ പ്രപഞ്ച നന്മക്കായി പൂജിക്കുന്ന ഉപാസനാക്രമമാണ് അഗ്നിഹോത്രം.അഗ്നിയെ ആവാഹിച്ച് ഹോമകുണ്ഡത്തിലേക്ക് പകര്‍ന്ന് ചടങ്ങുകള്‍ തുടങ്ങുന്നു.അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് ഹോമദ്രവ്യങ്ങള്‍ ആഹുതി ചെയ്യുന്നു.മുപ്പത്തിമുക്കോടി ദേവതകളുടെയും അദൃശ്യമായ സാന്നിദ്ധ്യം കൊണ്ട് പരിപാവനമായ ഒരേ ഒരു കര്മ്മംകൂടിയാണിതെന്ന് വിശ്വസിക്കുന്നു.
ശ്രീശങ്കര വിദ്യാപീഠത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകാന്‍ സമീപ വാസികളും എത്തിയിരുന്നു.വരുംതലമുറയിലേക്ക് വേദസംസ്കാരം പകര്‍ന്ന് കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാന അദ്ധ്യാപിക ചന്ദ്രലേഖ ടീച്ചര്‍ പറഞ്ഞു,അദ്ധ്യക്ഷന്‍ വിഷ്ണു നമ്പൂതിരി(ഹരി),സെക്രട്ടറി എസ്.സി ശങ്കരന് എന്നിവര്‍ നേതൃത്വം നല്കി.മുന്‍വര്‍ഷങ്ങളിലും പരിസ്ഥിതി ദിനാചരണ പരിപാടിയോട് അനു ബന്ധിച്ച് അഗ്നിഹോത്രം ശ്രീശങ്കരവിദ്യാപീഠത്തില്‍ നടത്തിവരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: