വാഷിങ്ടണ്‍: 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് മുന്‍ എഫ്ബിഐ മേധാവിയുടെ വെളിപ്പെടുത്തല്‍.
ട്രംപ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കു ശേഷം നടന്ന അത്താഴ വിരുന്നില്‍ വച്ചാണ് തന്നോട് ട്രംപ് അന്വേഷണമവസാനിപ്പക്കാന് ആവശ്യപ്പെട്ടതെന്ന് കോമി പറഞ്ഞു. അനുസരണയാണ് എനിക്കാവശ്യം, ഞാനതു പ്രതീക്ഷിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞതെന്നും കോമി വെളിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതു മുതല്‍ ട്രംപിന്റെ സ്ഥാനലബ്ധിക്കു പിന്നില്‍ റഷ്യയാണെന്ന ആരോപണമുണ്ടായിരുന്നു. വിവിധ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുളള നിലപാടാണ് റഷ്യയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: