കൊച്ചി: നഗരം അഭിമുഖീകരിക്കാന്‍ പോകുന്നത് മഹാ ദുരന്തത്തെയാണെന്ന് കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പത്രസമ്മേളത്തില്‍ പറഞ്ഞു. അഴുക്ക് ചാലുകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടന്നിട്ടില്ല. അഴുക്ക് ചാലിനിടയിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകള്‍ പൊട്ടിപൊളിഞ്ഞു. നഗരമാകെ വെള്ളകെട്ടിലാണ്. ഇതിന് കാരണം കോര്പ്പറേഷന് മേയറുടെ പിടിപ്പ് കോടാണെന്നും മേയര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
44 കോടി 34 ലക്ഷം രൂപയാണ്് അഴുക്ക് ചാലുകളുടെ ക്ലീനിംഗിനായി വകയിരുത്തിയത്. അതില്‍ 37 കോടി 91 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആറരകോടി ലാപ്സായി. മാലിന്യ നീക്കം നടക്കുന്നില്ല. ടിപ്പറുകളും, അഴുക്ക് നീക്കാനുപയോഗിക്കുന്ന 60 തോളം വാഹനങ്ങള്‍ കട്ടപ്പുറത്താണ്. കോരിയിട്ട മാലിന്യം ഓടയിലേക്ക് തിരിച്ചെത്തുകയാണ്.പത്തര കിലോമീറ്റര്‍ നീളമുള്ള അമൃത കനാല്‍ വൃത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 20 കോടിയാണ് നല്‍കിയത്. സംസ്ഥാന വിഹിതം 10 കോടിയും നല്കി. എന്നിട്ടും വൃത്തിയാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചില്ല.
മെട്രോയാണ് വെള്ളകെട്ടിന് കാരണമെന്ന ചെയര്‍മാന്റെ പ്രചരണം തെറ്റാണ്. മെട്രോയില്ലാത്ത പേരണ്ടൂര്‍ പ്രദേശത്തും വെള്ളം കയറി. ചെയര്മാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുയാണ്. പ്രക്ഷോഭത്തിന്റെ തുടക്കം ഇന്നത്തെ കോര്പ്പറേഷന് മാര്ച്ചായിരിക്കുമെന്ന് കൗണ്‍സിലര്‍മാരായ വി.പി. ചന്ദ്രന്, കെ.എം. ഹംസകുഞ്ഞ്, പൂര്‍ണിമ നാരായണന്, ബെന്‍ഡിക്സ് ഫെര്‍ണാണ്ടസ്, ജിമിനി, കെ.ജെ. ബേസില്‍, ഷീബലാല്‍, ജെയന്തി പ്രേംനാഥ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: