മുതലമട: അതിര്‍ത്തി ചെക്ക് പോസ്റ്റായ ഗോവിന്ദാപുരം എക്സൈസ് കണ്ടയിനര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പരിശോധന നടത്തി.
വിദ്യാലയങ്ങള്‍ തുറന്നതോടെ കഞ്ചാവിന്റെ ഒഴുക്ക് ദിവസം തോറും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഗോവിന്ദാപുരത്തെത്തി പരിശോധനയില്‍ ഏര്‍പ്പെട്ട ശേഷം മീനാക്ഷിപുരം പ്രദേശത്തുള്ള തെങ്ങിന് തോപ്പുകളിലും പരിശോധനയില്‍ ഏര്‍പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: