നീതിയോട് അനീതി… നീതി ദേവതാശില്പം
ധാക്ക: അനിസ്‌ളാമികമെന്ന പരാതി ശക്തമായതിനെത്തുടര്‍ന്ന്, ബംഗ്‌ളാദേശ് സുപ്രീംകോടതിക്കു പുറത്ത് സ്ഥാപിച്ചിരുന്ന നീതി ദേവതയുടെ പ്രതിമ നീക്കി. വിഗ്രഹാരാധനയാണെന്നും അതിനാല്‍ പ്രതിമ നീക്കണമെന്നുമായിരുന്നു ആവശ്യം.
കണ്ണുമൂടിക്കെട്ടി ത്രാസുമേന്തി നില്‍ക്കുന്ന നീതിദേവതയുടെ പ്രതിമ ലോകത്തെങ്ങുമുള്ളതാണ്. ഗ്രീക്ക് ദേവതയായ തെമിസിന്റെ രൂപമാണ് ഇതില്‍. ഇതില്‍ പ്രാദേശിക മാറ്റങ്ങള്‍ വരുത്തി സാരിയണിഞ്ഞതാണ് ബംഗ്‌ളാദേശിലെ പ്രതിമ.
ആറു മാസം മുന്‍പാണ് ഇത് കോടതിവളപ്പില്‍ സ്ഥാപിച്ചത്. അന്നുതുടങ്ങി എതിര്‍പ്പും. ഇതു മാറ്റി ഖുറാന്‍ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നു. മുസ്‌ളീം മതംവിലക്കിയ വിഗ്രഹാരാധനയാണിതെന്നു വരെ ചിലര്‍ പറഞ്ഞു. ഒടുവില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രതിമയെ തള്ളിപ്പറഞ്ഞു. വെള്ളിയാഴ്ച പ്രതിമ പൊളിച്ചു നീക്കി.
ഇതു പൊളിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ശില്പി മൃണാള്‍ ഹഖിനോട് പ്രതിമ കോടതി വളപ്പില്‍ ആരും കാണാത്ത സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കോടതിയുടെ പിന്നാമ്പുറത്തേ് മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
















