പന്തളം: തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ 201718 വര്‍ഷത്തെ പദ്ധികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അഗീകാരം ലഭിച്ചു. പൊതു വിഭാഗം, പട്ടികജാതി വിഭാഗം, മെയിന്റനന്റസ് ഗ്രാന്റ്, ലോക ബാങ്ക് വിഹിതം, പതിനാലാം ധനകാര്യ കമ്മീഷന് ഗ്രാന്റ്, മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതം എന്നിവ ചേര്‍ത്ത് 3,64,32,517 രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുട്ടം ഗവ. എല്‍പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കും. ഗവ. യു.പി.സ്കൂളില്‍ മതിയായ ശുചിമുറി സംവിധാനവും അറ്റകുറ്റപണികളും നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിപലീകരിക്കും. എല്‍പി, യുപി സ്കൂളുകളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കും.
മൂന്ന് അംഗനവാടി കെട്ടിടങ്ങുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഒരു പുതിയ അങ്കണവാടി നിര്‍മ്മിക്കുകയും ചെയ്യും. ജലസംരക്ഷണ പരിപാടിയുടെ ഭാഗമായി ഒരു കോടി ലിറ്ററില്‍ അധികം സംഭരിക്കുവാന്‍ ശേഷിയുള്ള മുഴക്കോട്ട് കുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കും. തകര്‍ന്നു കിടക്കുന്ന ഗ്രാമീണ റോഡുകള്‍ നവീകരിക്കും. അജൈവ മാലിന്യങ്ങള്‍ പുനചംക്രമ ണത്തിനായി അജൈവ മാലിന്ത പാര്‍ക്ക് സ്ഥാപിക്കും. ഹരിത കേരള മിഷന്റെ ഭാഗമായി തരിശു നിലങ്ങളില്‍ കൃഷി ഇറക്കും. ഭവന നിര്‍മ്മാണം ഭവന നവീകരണ പദ്ധതികള്നടപ്പാക്കും.
കുടുംബശ്രീയിലുടെ കറവപ്പശുവിതരണം, മുട്ടക്കോഴി വിതരണം, പച്ചക്കറി വികനസ പദ്ധതി, എന്നിവയും ജൈവളനിര്മ്മാണ യൂണിറ്റ്, പരമ്പരാഗത തൊഴിലുകള്‍ക്ക് ധനസഹായം എന്നിവയും നടപ്പാക്കും. വയോജനങ്ങളെയും കിടപ്പിലായ രോഗികളെയും പരിചരിക്കും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലും പദ്ധതികള്‍ നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: