വാഷിങ്ങ്ടണ്‍: പാക്കിസ്ഥാനിലും സഖ്യമുള്ള മറ്റു പല രാജ്യങ്ങളിലും അമേരിക്ക സൈനിക താവളം പണിയുമെന്ന് അമേരിക്കക്ക് ആശങ്ക. ജിബൂട്ടിയില്‍ ചൈന സൈനിക താവളം പണിതുകൊണ്ടിരിക്കുകയാണ്. ഇത് അവരുമായി സൗഹൃദമുള്ള മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കാം.പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന കടല്‍ നികത്തി വികസിപ്പിച്ച ദ്വീപില്‍ വലിയ സൈനിക സന്നാഹങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. വിമാനങ്ങള്‍ക്കുള്ള റണ്‍വേയും എല്ലാമുണ്ട്. യുഎസ് സൈനിക ക്യാമ്പായ ലമണിയറിനു സമീപത്താണ് ചൈന താവളമൊരുക്കുന്ന ജിബൂട്ടി. വളരെ കാലമായി അവര്‍ക്ക് ബന്ധുള്ള രാജ്യങ്ങളില്‍ എല്ലാം ചൈന താവളം സ്ഥാപിച്ചേക്കാം.
പാക്കിസ്ഥാന്‍ അതിലൊന്നാകാം. ഇതിനു പുറമേ ചൈനീസ് സൈനിക കപ്പലുകള്‍ വിദേശ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇവ ചൈനയുടെ സൈനിക ശേഷിയാണ് കാണിക്കുന്നത്.
കടല്‍കൊള്ളക്കാരെ തടയാനാണ് ജിബൂട്ടിയില്‍ സൈനക താവളം നിര്‍മ്മിക്കുന്നതെന്നാണ് ചൈന പറയുന്നത്. തെക്കന്‍ ചൈനാക്കടലില്‍ 3200 ഏക്കര്‍ നികത്തിയാണ് ചൈന താവളം പണിയുന്നത്.
















