ടെഹ്റാന്‍: ഇറാന്‍ പാര്‍ലമെന്റിനുള്ളിലും ഇമാം അയത്തൊളള ഖൊമേനിയുടെ ഖബറിടത്തിലും ചാവേറാക്രമണം. ഇറാന്‍ പാര്‍ലമെന്റിനുളളില്‍ അതിക്രമിച്ചു കയറിയ അക്രമികളുടെ വെടിയേറ്റ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും രണ്ട് സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തെക്കന്‍ ടെഹ്‌റാനില്‍ ഇമാംഅയത്തൊളള ഖൊമേനിയുടെ ഖബറിടത്തിലും അക്രമികള്‍ വെടിവയ്‌പ് നടത്തി. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദിയാക്കിയിട്ടുണ്ട്. വെടിവയ്‌പ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
















