നിലമ്പൂര്‍: വിദേശത്തു നിന്നും നോമ്പുക്കാലത്ത് നാട്ടിലെത്തുന്നവരെ ഉപയോഗിച്ച് അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘം ജില്ലയില്‍ പിടിമുറുക്കുന്നു.
ഇതിനായി ഹാവാല ഇടപാടുകാര്‍ പഴയ 500, 1000 നോട്ടുകള്‍ വ്യാപകമായി ശേഖരിക്കുന്നതായാണ് വിവരം. പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ ആനുകൂല്യം മാഫിയ മുതലെടുക്കുകയാണ്.
20 മുതല്‍ 30 ശതമാനം വരെ കമ്മീഷന് വ്യവസ്ഥയിലാണ് തട്ടിപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നിന്ന് ഇത്തരത്തിലുള്ള 3.2 കോടി രൂപ പിടിച്ചെടുത്തിരുന്നു.
2016 നവംബര്‍ എട്ടിന് നിരോധനം വന്ന ശേഷം ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ സാധിക്കാത്തതും നിക്ഷേപിക്കാന്‍ സാധിക്കാത്തതുമായ വ്യക്തമായ രേഖകളില്ലാത്ത പണം വെളുപ്പിക്കാന്‍ ഇനി പ്രവാസികളുടെ സഹായത്തോടെ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് കുഴല്‍പ്പണ മാഫിയ.
മാഫിയ ശേഖരിക്കുന്ന പണവുമായി പ്രവാസികളെയും കൂട്ടി ചെന്നൈ ആര്‍ബിഐ ഓഫീസിലെത്തിച്ചാണ് നോട്ട് മാറ്റുന്നത്.
റംസാന് നോമ്പുകാലമായതിനാല്‍ നാട്ടിലെത്തിയ ആയിരക്കണക്കിനു പ്രവാസികളെ ചാക്കിടാന്‍ എജന്റുമാരുമുണ്ട്. പെരിന്തല്‍മണ്ണ, തിരൂര്‍, നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ മാഫിയകളാണ് ഇതിന് പിന്നില്‍.
ഭവനനിര്‍മ്മാണ ഏജന്‍സികള്‍ വഴിയും കുഴല്പ്പണമെത്തുന്നുണ്ട്. 2000 രൂപ നോട്ടുകള്‍ മാത്രം ഉപയോഗിച്ച് കോടികളുടെ തിരിമറി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സതംഭിച്ചിരുന്ന നിര്‍മ്മാണ മേഖല സജീവമായതാണ് പോലീസ് സംശയിക്കാന്‍ കാരണം.
ജില്ലയില്‍ ലഹരി മാഫിയ സജീവമായതിന് പിന്നിലും കള്ളപ്പണക്കാരുടെ കൈകളുണ്ടോയെന്ന സംശയവും ബലപ്പെടുന്നു. റംസാന് വിപണിയിവും കുഴല്പ്പണമാഫിയയുടെ ഇടപെടലുകളുണ്ട്.
പണത്തിന് വേണ്ടി പ്രവാസികളില്‍ ചിലര്‍ ഇതിന് കൂട്ടുനില്‍ക്കുമ്പോള്‍ ഭാവിയിലുണ്ടാകുന്ന ഭവിഷ്യത്ത് അവര്‍ അറിയുന്നില്ല. അസാധു നോട്ടുകള്‍ മാറ്റി വാങ്ങുന്നത് പ്രവാസികള്‍ സ്വന്തം രേഖകള്‍ ഉപയോഗിച്ചാണ്. കൂടാതെ ആധാര്‍ നമ്പറും നല്‍കുന്നുണ്ട്. ഇത് പിന്നിടുള്ള ഇവരുടെ സ്വന്തം ബാങ്ക് ഇടപാടുകളെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: