പ്രാതല്വിഭവങ്ങളില് ദോശയാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമെന്ന് സര്‍വ്വേ. പൊതുവെ തെക്കേ ഇന്ത്യന്‍ വിഭവമായ ദോശ പക്ഷേ, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരേ പോലെ പ്രിയപ്പെട്ടതാണെന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് ആപ്പായ സ്വിഗി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരും വിദേശ വിഭവങ്ങളേക്കാള്‍ പരമ്പരാഗത വിഭവങ്ങളായ ദോശ, പോഹ, പറാത്ത എന്നിവ കഴിക്കാനിഷ്ടപ്പെടുന്നു.
മെട്രോസിറ്റികളായ ദല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, പൂനെ എന്നിവിടങ്ങളിലെ റസ്റ്ററന്റുകളില്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന പ്രാതല്‍ വിഭവങ്ങളുടെ ലിസ്റ്റെടുത്താല്‍ മുന്‍പന്തിയില്‍ ദോശയുമുണ്ട്. ഏറ്റവും കൂടുതല്‍ ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്യപ്പെടുന്ന ബംഗളുരുവില്‍ മസാല ദോശയും ഇഡ്ഢലിയുമാണ് പ്രിയം.
ദല്ഹിക്കാരാകട്ടെ ഖോലേ ഭട്ടൂരയും ദോശയും പറാത്തയും ഒരുപോലെ ഇഷ്ടപ്പെടുന്നു. മുംബൈയില്‍ ബണ്‍ മസ്ക, മസാല ദോശ, സാധാരണ ദോശ എന്നിവയാണ് പ്രാതലിനേറെയിഷ്ടം.
എട്ട് നഗരങ്ങളിലെ 12,000-ലേറെ റസസ്റ്ററന്റുകളില് നിന്നുളള ഓണ്‍ലൈന്‍ ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡറുകളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. വാരാന്ത്യങ്ങളില്‍ ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡറുകള്‍ 30 ശതമാനം വര്‍ദ്ധിക്കുന്നുവെന്നും സര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: