സിയാറ്റിന്‍: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന മാതാ അമൃതാനന്ദമയിയ്‌ക്ക് ഗംഭീര സ്വീകരണം. ആഗോളതലത്തില്‍ ‘മനസ്സാക്ഷിയുടെയും അനുകമ്പയുടെയും’ ശബ്ദമെന്ന് പറഞ്ഞ് അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗമായ ആദ്യത്തെ ഇന്ത്യക്കാരി പ്രമീളാ ജയപാല്‍ അമേരിക്കയിലേക്ക് അമ്മയെ സ്വാഗതം ചെയ്തു.”നമ്മുടെ ചുറ്റും ഇത്ര അനിശ്ചിതത്വം നിറഞ്ഞുനില്ക്കുന്ന, ഇത്രക്ക് വിദ്വേഷം പൊട്ടിത്തെറിക്കുന്ന, ഇത്രയേറെപ്പേര്‍ ചുറ്റിലുമുള്ള ഏറ്റവും അരക്ഷിതരായവരോട് ഒട്ടുംതന്നെ കരുണ കാട്ടാതെ സ്വന്തം നേട്ടത്തിന് തങ്ങളുടെ ശക്തി ഉപയോഗിക്കുന്ന ഈ താറുമാറായ പ്രതികൂലാവസ്ഥയില്‍ അമ്മയുടെ സന്ദേശം മുമ്പെപ്പോളേക്കാളും പ്രധാനമാ”ണെന്ന് പ്രമീള അഭിപ്രായപ്പെട്ടു.
”നമ്മുടെതന്നെ പ്രവര്‍ത്തികള്‍ക്ക് ചുറ്റുപാടും പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ശക്തിയുണ്ടെന്നും നാം പരിശീലിക്കുന്ന കാരുണ്യത്തെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അമ്മയുടെ കര്‍മ്മങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശരിയായത് എന്തോ അതിനുവേണ്ടി, പ്രത്യക്ഷത്തില്‍ സ്വീകാര്യമായിത്തോന്നുന്ന സ്ഥിതിവിശേങ്ങളെ അമ്മ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്നു. നമ്മുടെ ശക്തിയെ – നമ്മുടെ സ്‌േനഹത്തെയും കാരുണ്യത്തെയും ആ വിധത്തില്‍ ഉപയോഗിക്കുക എന്നതാണ് അമ്മയുടെ ജീവിതത്തിന്റെയും കര്‍മ്മത്തിന്റെയും അര്‍ത്ഥം തന്നെ.” പ്രമീള പറഞ്ഞു.
സന്നിഹിതരായിരുന്ന എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട്, തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളജനസമ്മതി നേടിയ അമ്മ നിസ്വാര്‍ഥമായ പ്രേമമാണ് നമ്മെ ഉദ്ധരിക്കാന്‍ കഴിവുള്ള ഏക ശക്തിയെന്ന് അഭിപ്രായപ്പെട്ടു.
ഈ സിയാറ്റില്‍ സന്ദര്‍ശനം അമ്മയുടെ അമേരിക്കയിലെ മുപ്പതാമത്തെ പ്രതിവര്‍ഷപര്യടനത്തിന് തുടക്കം കുറിച്ചു. ”1987ലാണ് അമ്മക്ക് അമേരിക്ക സന്ദര്‍ശിക്കാനുള്ള ആദ്യത്തെ ക്ഷണനം ലഭിച്ചത്. അതിന് ശേഷം എല്ലാവര്‍ഷവും അമ്മ ഇവിടെ വന്നിട്ടുണ്ട്.”അമ്മയുടെ വടക്കേ അമേരിക്കന്‍ ന്ദര്‍ശനം ജൂലൈ 10ന് ടൊറോന്റോയില്‍ വച്ച് അവസാനിക്കും. ഓരോ നഗരത്തിലും അമ്മ ധ്യാനം, ഭക്തിഗാനാലപനം, ലോകശാന്തിക്കുള്ള പ്രാര്‍ഥന ഇവയില്‍ ഭക്തരെ നയിക്കുന്നു. ഓരോ പ്രോഗ്രാമിലും അമ്മ ആദ്ധ്യാത്മികപ്രഭാഷണവും നടത്തുന്നു. പ്രഭാഷണങ്ങള്‍ ജീവിതം സാര്‍ഥകമാകാനുള്ള പ്രായോഗികമാര്‍ഗ്ഗം, നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാന്‍ സമൂഹത്തിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം ഇവയെല്ലാം ഉള്‍ക്കൊള്ളുന്നു.
ഈ പര്യടനത്തില്‍ അമ്മ 11 സ്ഥലങ്ങള്‍ സന്ദര്‍ശിക്കും: സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌കോ നഗരപ്രദേശം, ലോസ് ആന്‍ജലസ്, സാന്റാ ഫെ, ഡാളസ്, ഷിക്കാഗോ, അറ്റ്‌ലാന്റാ, ന്യൂയോര്‍ക്ക് നഗരപ്രദേശം, വാഷിംഗ്ടണ്‍ ഡിസി, ടൊറോന്റോ എന്നിവിടങ്ങള്‍. ഓരോ സ്ഥലത്തെയും പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം.
യു.എസ്.എയില്‍ വരുന്നതിനുമുമ്പ്, അമ്മ ജപ്പാനില്‍ ടോക്കിയോ നഗരത്തില്‍ മൂന്നു ദിവസത്തെ ദര്‍ശനപരിപാടി നടത്തി. അവിടെ വന്ന പ്രമുഖരുടെയിടയില്‍, ഇന്ത്യന്‍ എംബസിയിലെ മിനിƒറായ അവിനാശ് ശര്‍മ്മയും ഉണ്ടായിരുന്നു.
















