തിരുവനന്തപുരം: പാങ്ങപ്പാറയില്‍ മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മരിച്ച ഫഌറ്റിന്റെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് നഗരസഭ താത്കാലികമായി റദ്ദ് ചെയ്തു. കെട്ടിട നിര്‍മാണം മാനദണ്ഡങ്ങള്‍ പാലിച്ചിട്ടാണോ എന്നും ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കെട്ടിട നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്‌ക്കുന്നതിനും അപകടം ഉണ്ടായ സ്ഥലത്ത് മണ്ണ് ഊര്‍ന്ന് വീഴാതിരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നഗരസഭാ സെക്രട്ടറി നിര്‍ദേശം നല്‍കി.
















