ലണ്ടന്‍; ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ മൂന്നു പേരില്‍ മുഖ്യന്‍ പാക്ക് വംശജന്‍. ബ്രിട്ടീഷ് പൗരത്വമുള്ള 27കാരനായ ഖുറാം ഷാസാദ് ഭട്ട് പാക്ക് വംശജനാണ്.
മൂന്നു ഭീകരര്‍ വാഹനം ലണ്ടന്‍പാലത്തില്‍ വച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഏഴു പേരാണ് മരിച്ചത്. മൂന്നു പേരെയും പോലീസ് വെടിവച്ചുകൊന്നു. ഇവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഭട്ട്, 30 വയസുള്ള റാച്ചിഡ് റിഡൗന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
റാച്ചിഡ് എല്‍ക്ദാര്‍ എന്നും അറിയപ്പെടുന്ന റിഡൗന്‍ മൊറോക്കോക്കാരനോ ലിബിയന്‍ സ്വദേശിയോ ആണെന്നാണ് സൂചന. ഇവര്‍ ലണ്ടനില്‍ ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമല്ല.ഭട്ട് താടി വളര്‍ത്തിയിരുന്നു, പരമ്പരാഗത മുസ്‌ളീം വേഷമാണ് ധരിച്ചിരുന്നത്. അയല്‍ക്കാര്‍ പറയുന്നു.
എന്നാല്‍ അക്രമികളില്‍ മൂന്നാമത്തെയാളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള റെയ്ഡുകള്‍ ഇപ്പോഴും ഈസ്റ്റ് ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ തുടരുന്നുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര ബന്ധങ്ങളും മറ്റും അന്വേഷിക്കുന്നതിനാലാണ് വിവരങ്ങള്‍ പുറത്തുവിടാത്തത്.
ആക്രമണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കൂടുതല്‍ പേര്‍ക്കായുള്ള അന്വേഷണം നടന്ന് വരിയാണ്. 12 പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്‌റ് ചെയ്തിരുന്നു.
















