തിരുവനന്തപുരം: സിനിമാ രംഗത്ത് 40 വര്‍ഷം തികയുന്ന ബാലചന്ദ്രമേനോനെ റോസ് ഫാമിലി ക്ലബ് ആദരിച്ചു. ആദര സൂചകമായി ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടന്നു. ബാലചന്ദ്രമേനോന്റെ ജീവിതം ആധാരമാക്കി രാജീവ് ഗോപാലകൃഷ്ണന്‍ രചിച്ച ‘വ്യത്യസ്തനായ ബാലന്‍’ എന്ന പുസ്തകം നടന്‍ മധു പ്രകാശനം ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന്‍, സംവിധായകന്മാരായ വിജി തമ്പി, പ്രിയദര്‍ശന്‍, നടിമാരായ മല്ലിക സുകുമാരന്‍, ശ്രീലത നമ്പൂതിരി, റോസ് ഫാമിലി ക്ലബ് തിരുവന്തപുരം ചാപ്ടര്‍ പ്രസിഡന്റ് മാധവ കൈമള്‍, എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോസ് ഫാമിലി ക്ലബിന്റെ നേതൃത്വത്തില്‍ സംവിധായകന്‍ ബാലചന്ദ്രമേനോനെ ആദരിച്ച ചടങ്ങില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി വീക്ഷിക്കുന്ന സംവിധായകരായ പ്രിയദര്‍ശന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, നടന്‍ മധു, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍
















