കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപാസില്‍ മയിലാടിപ്പാറയ്ക്ക് സമീപം ജെ.സി.ഐ. കല്‍പ്പറ്റയും മലബാര്‍ ഗോഡും സംയുക്തമായി പരിപാലിച്ചുവരുന്ന നഗര കാനനം പദ്ധതിയുടെ രണ്ടാംഘട്ടം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രന് അദ്ധ്യക്ഷതവഹിച്ചു. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് നഗര കാനനം പദ്ധതി. തൈകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജെ.സി. ഐ. പ്രസിഡണ്ട് അനൂപ് കിഴക്കെപാടം, ഇ.വി. എബ്രഹാം, ഷാജിപോള്‍, ഡോ: ഷാനവാസ്, ഷമീര്‍ പാറമ്മല്‍, ജയകൃഷ്ണന്, ഹസീന.പി.എം, ശ്രീജിത്ത്.ടി.എന്‍., അഡ്വ: ജോഷി സിറിയക്ക്, കൃഷ്ണരാജ്, സൂര്യസുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: